Hot Posts

6/recent/ticker-posts

ഗര്‍ഭിണിക്ക് കോവിഡ്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 80 പേര്‍ നിരീക്ഷണത്തില്‍


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. ആശുപത്രിയിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ 80 പേരാണ് സ്വയം നിരീക്ഷണത്തില്‍ പോയത്.

മേയ് 24-നാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതിനിടയില്‍ പ്രസവ സംബന്ധമായ അസുഖങ്ങള്‍ സങ്കീര്‍ണമായതിനെ തുടര്‍ന്ന് യുവതിയെ സര്‍ജന്‍, ന്യൂറോ വിദഗ്ധന്‍, പീഡിയാട്രിക് സര്‍ജന്‍, കാര്‍ഡിയോളജി വിദഗ്ധന്‍ അടക്കമുള്ളവര്‍ പരിശോധിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പുറമെ മെഡിക്കല്‍ വിദ്യാര്‍ഥികളും യുവതിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. 

യുവതി കോവിഡ് സംബന്ധമായി ആരുമായും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍, പരിശോധനയുടെ ഭാഗമായി യുവതിയുടെ സ്രവം പരിശോധനയ്ക്കയച്ചപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് ഫലം വരുന്നത്. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരീക്ഷണത്തില്‍ പോകുകയായിരുന്നു. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമല്ല.


Reactions