ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വരുന്ന ഒരു വര്‍ഷത്തേക്ക് രാജ്യത്ത് ഒരു പുതിയ പദ്ധതികളൊന്നും ആവിഷ്‌കരിക്കില്ലെന്ന് ധനമന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടി വരുമെന്നതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനം.
അതേസമയം കോവിഡ് സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ച പി.എം ഗരീബ് കല്യാണ്‍ പാക്കേജ്, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ തുടങ്ങിയ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. പ്രത്യേക പാക്കേജുകളില്‍ പ്രഖ്യാപിച്ചവ ഒഴികെ ബാക്കിയെല്ലാം 2021 മാര്‍ച്ച് 31 വരെ റദ്ദാക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു.
ബജറ്റ് പ്രകാരം അംഗീകരിച്ച പദ്ധതികളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെക്കും. പുതിയ പദ്ധതികള്‍ അംഗീകരിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍ മറ്റെല്ലാ മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രാലയം നിര്‍ദേശം നല്‍കി.
