ശ്രീനഗര്‍: ഷോപ്പിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു. സുഗൂ ഹെന്ദമ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഇതോടെ രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ഭീകരര്‍ അഞ്ചായി.
പ്രദേശത്തു നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധവും സൈന്യം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. സൈന്യത്തിനു നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ തിരിച്ചടിക്കുകയായിരുന്നു.
