Hot Posts

6/recent/ticker-posts

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞ് വീണു മരിച്ചു



കോഴിക്കോട്: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞ് വീണു മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാന്‍കോയ(58)ആണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്ന ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. 

രാത്രി എട്ടോടെ ശുചിമുറിയില്‍ തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചു.

Reactions