പാലാ മിനി സിവില്‍ സ്റ്റേഷന് ഉള്ളിലുള്ള എടിഎമ്മില്‍ വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് പലര്‍ക്കും ഷോക്കേറ്റു. മെഷീനുള്ളിലെ തകരാറിനെ തുടര്‍ന്ന് പണമെടുക്കാനായി എടിഎമ്മില്‍ കയറിയ പലര്‍ക്കും ഷോക്കല്‍കേകുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ കെഎസ്ഇബിയും പോലീസും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ഉച്ചയോടെയാണ് വൈദ്യുതാഘാതമേല്‍ക്കുന്നതായി പലര്‍ക്കും അനുഭവപ്പെട്ടത്. എടിഎമ്മില്‍ സ്പര്‍ശിച്ചവര്‍ക്കും കാര്യമായ തോതില്‍ ഷോക്കേറ്റു. വൈദ്യുതി ടെസ്റ്റര്‍ ഉപയോഗിച്ച ടെസ്റ്റ ചെയ്തപ്പോള്‍ ലൈറ്റ് തെളിയുന്നതായും കണ്ടെത്തി. വിവിധ ആവശ്യങ്ങള്‍ക്കെത്തിയവര്‍ പണമെടുക്കാനെത്തി ഷോക്കേറ്റു. സിവില്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കും ഷോക്ക് അനുഭവപ്പെട്ടു.
നിരന്തര പരാതികള്‍ എത്തിയതോടെ മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തിയത്.
