Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് മയ്യനാട് സ്വദേശി



കൊല്ലം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ്‌ മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെയാണ് മരണം.  ഇതോടെ കേരളത്തില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

ഈ മാസം പത്തിനാണ് വസന്തകുമാര്‍ ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് കേരളത്തിലെത്തിത്. ക്വാറന്റീനില്‍ കഴിയവെ പനി ബാധിച്ചു. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തി. 17-ാം തീയതിയാണ്‌ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് വസന്തകുമാറിനായി കൊച്ചിയില്‍ നിന്ന്‌ 62,000 രൂപ വിലയുള്ള ജീവന്‍ രക്ഷാ മരുന്ന് എത്തിച്ചിരുന്നു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Reactions