Hot Posts

6/recent/ticker-posts

സുഭിക്ഷകേരളം: വിശദമായ പദ്ധതി തയ്യാറാക്കുമെന്ന് പി.സി. ജോര്‍ജ്ജ്



ഈരാറ്റുപേട്ട: സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതി സര്‍ക്കാറിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പഞ്ചായത്ത് തലത്തില്‍ വിശദമായ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. പദ്ധതി നടപ്പിലാക്കുന്നതിലൂടെ നിയോജക മണ്ഡലത്തിലെ മുഴുവന്‍ തരിശുഭൂമികളിലും കൃഷിചെയ്ത് ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 


കൂടാതെ മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യ മേഖല എന്നിവയ്ക്കും പ്രത്യേക പരിഗണന നല്‍കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തു ങ്കല്‍, ജില്ലാ പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യന്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, പട്ടികജാതി വികസന വകുപ്പ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, ക്ഷീര വികസന വകുപ്പ്, കെ.എസ്.ഇ.ബി, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Reactions