Hot Posts

6/recent/ticker-posts

നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു



കണ്ണൂര്‍: നിരീക്ഷണത്തില്‍ ഇരിക്കെ കണ്ണൂരില്‍ ഇന്നലെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ പട്ടുവത്തെ നടുക്കണ്ടി ഹുസൈന്‍ (70) നാണ് കോവിഡ് പോസറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ജൂണ്‍ 9ന് ട്രെയിന്‍ വഴി മുബൈയില്‍ നിന്നും കണ്ണൂരില്‍ എത്തിയതാണ് ഹുസൈന്‍. 10ആം തീയതി പനിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ നിന്നും പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. വിദ്ഗ്ധ ചികിത്സയാക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

ജൂണ്‍ 11ന് രാത്രി ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ട് അത്യാസന്നനിലയിലായി. രത്രി 11.15ഓടെ മരണം സംഭവിക്കുകയായിരുന്നു. പരിശോധനയില്‍ ഹൃദയസ്തംഭനം സംഭവിച്ചതായി വ്യക്തമായി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. 


Reactions