Hot Posts

6/recent/ticker-posts

ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിക്കില്ല: ഗതാഗത മന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഉടനില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. നിലവിലെ സാഹചര്യം പരിഗണിച്ച് എല്ലാവരും ഇതിനോട് സഹകരിക്കണം. നികുതി അടയ്ക്കാനുള്ള സമയം നീട്ടി നല്‍കിയതടക്കമുള്ള സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

കൊറോണയുടെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പഴയ നിരക്കില്‍ ബസ് ഓടിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ബസ് ഉടമകള്‍. 


Reactions