കോല്‍ക്കത്ത: ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ സാധനങ്ങള്‍ മാറി കിട്ടുന്നത് ആദ്യത്തെ സംഭവമല്ല. സാധനങ്ങള്‍ പലതും കിട്ടാതെ വന്നെങ്കിലും ഇത്തരത്തില്‍ ഒരു സംഭവം ഇത് ആദ്യം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് ഭഗവത്ഗീത.
കോല്‍ക്കത്ത സ്വദേശിയായ സുതീര്‍ഥ ദാസിനാണ് ഇത്തരം അനുഭവമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ദാസ് ബുക്കിന് ഓര്‍ഡര്‍ നല്‍കിയത്. ബുക്കിങ് സ്ഥിരീകരിച്ചുകൊണ്ടുള്ള മെസേജും ദാസിന് ലഭിച്ചിരുന്നു. ഒപ്പം ബുക്ക് എന്ന് ലഭിക്കുമെന്നുള്ള അറിയിപ്പും അദ്ദേഹത്തിന് ലഭിച്ചു.
എന്നാല്‍ ശനിയാഴ്ച വൈകിട്ട് 11 ഓടെ ഒരു സ്ത്രീ വിളിക്കുകയും തെറ്റയ പുസ്തകമാണ് അയച്ചതെന്നും പാക്കേജ് നിരസിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഓഫീസിലായിരുന്നതിനാല്‍ പാക്കേജ് റദ്ദാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
വീട്ടിലെത്തി പാഴ്സല്‍ തുറന്നപ്പോഴാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ഭഗവത് ഗീതയാണ് ലഭിച്ചതെന്ന് കണ്ടത്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച പുസ്തകം ഭഗവത് ഗീതയുടെ സംക്ഷിപ്ത രൂപമായിരുന്നു. പിന്നീട് ഇക്കാര്യം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.
