Hot Posts

6/recent/ticker-posts

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി


മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിനെ (34) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്‌ളാറ്റിലാണ് താരത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടുജോലിക്കെത്തിയവരാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് ആദ്യമായ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 12 ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കായ് പോ ചെയാണ് ആദ്യ ചിത്രം. ചിച്ചോരെ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു ഇദ്ദേഹത്തിന്റെ താമസം. നാലു ദിവസങ്ങള്‍ക്ക് മുന്പ് സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷാ സാലിയനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയെ ആസ്പദമാക്കി 2016ല്‍ പുറത്തിറങ്ങിയ 'എംഎസ് ധോണി: ദ് അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ബോളിവുഡ് ചിത്രത്തില്‍ ധോണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് സുശാന്താണ്. 2016ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.
ചിത്രത്തിന്റെ റിലീസിന് മുമ്പേ തന്നെ വിമര്‍ശകര്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തിയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് മികച്ച നടനുള്ള ആദ്യത്തെ നോമിനേഷന്‍ സുശാന്ത് സ്വന്തമാക്കി.

Reactions