Hot Posts

6/recent/ticker-posts

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് തീകൊളുത്തി മരിച്ചു



തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ആറ്റിങ്ങലില്‍ മണമ്പൂര്‍ സ്വദേശി സുനില്‍ കുമാറാണ് (33) ആത്മഹത്യ ചെയ്തത്. 

ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന സുനില്‍ കുമാര്‍ ചൊവ്വാഴ്ച വൈകീട്ടോടെ വിളയില്‍മൂലയില്‍ ഭാര്യയുടെ വീട്ടിലെത്തി മകനെ കണ്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് ദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് സുനില്‍ കുമാര്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. 

Reactions