തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പിനെ പിടിക്കണമെങ്കില്‍ ഇനി ലൈസന്‍സും വേണം. വനംവകുപ്പിന്റെ പ്രത്യേക പരിശീലനം നേടിയവര്‍ക്കെ ഇനി പാമ്പിനെ പിടിക്കാനാകൂ. വനംവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും.
ലൈസന്‍സില്ലാതെ പാമ്പു പിടിച്ചാല്‍ മൂന്ന് വര്‍ഷംവരെ ശിക്ഷ കിട്ടുന്ന തരത്തില്‍ നിയമം പരിഷ്‌ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. പാമ്പു പിടുത്തക്കാരനായ സക്കീര്‍ ഹുസൈന്‍ കഴിഞ്ഞ ദിവസം നാവായിക്കുളത്ത് മൂര്‍ഖന്റെ കടിയേറ്റു മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് ആലോചിച്ചത്.
