Hot Posts

6/recent/ticker-posts

വിക്ടേഴ്‌സിൽ ഓൺലൈൻ ക്ലാസ് എടുക്കാൻ താത്പര്യമുണ്ടോ?


സ്കൂൾ പഠനം വീട്ടിലായപ്പോൾ അധ്യാപകർ വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാർത്ഥികൾക്കിടയിലേക്കെത്തി. പല അധ്യാപകരും വിദ്യാർത്ഥികളുടെയും മറ്റുള്ളവരുടെയും പ്രിയപ്പെട്ടവരായിമാറി. ഇതോടെ ക്ലാസെടുക്കാനുള്ള അവസരത്തിനായി അധ്യാപകരുടെ തിരക്കാണിപ്പോൾ. മികവ് തെളിയിക്കുന്ന അധ്യാപകർക്ക് ക്ലാസ് ചലഞ്ച് വഴി അവസരം നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള താല്‍പ്പര്യമുള്ള അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ അവസരം ലഭിക്കും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. അധ്യാപകര്‍ മൂന്നു മുതല്‍ അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഒരു പാഠത്തിന്റെ വീഡിയോ 8547869946 എന്ന വാട്‌സാപ് നമ്പറിലേക്ക് അയക്കുകയോ classchallenge.dge@gmail.com എന്ന ഇമെയിലിലേക്കോ പേരു വിവരം സഹിതം അയക്കണം. വിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ മലയാളം മീഡിയം ക്ലാസ്സുകളാണ് നടക്കുന്നത്. കേരള സിലബസിലെ ഇംഗ്ലിഷ് മീഡിയം വിദ്യാർത്ഥികൾക്ക് കൂടി പ്രയോജനകരമാവുന്ന രീതിയിൽ ഓൺലൈൻ ക്ലാസ്സുകൾ ഉടൻ തയ്യാറാക്കാനും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുതായി റെക്കോർഡ് ചെയ്യുന്ന ക്ലാസ്സുകൾ ഇംഗ്ലിഷ്‌, മലയാളം മീഡിയം വിദ്യാർത്ഥികൾക്ക് ഒരു പോലെ പ്രയോജനപ്പെടും. ഇരു ഭാഷകളിലും വിശദീകരണമുണ്ടാകും എന്നതാണ് പ്രത്യേകത. ജൂണ്‍ 1ന് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്തില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Reactions