Hot Posts

6/recent/ticker-posts

കോവിഡ് രണ്ടാം ഘട്ടമെന്ന് ആശങ്ക; ബെയ്ജിംഗിലെ സ്ഥിതി അതീവ ഗുരുതരം


ബെയ്ജിംഗ്: ആശങ്ക ഉയര്‍ത്തി ചൈനയില്‍ വീണ്ടും കോവിഡ് ശക്തിപ്രാപിക്കുന്നതായ് റിപ്പോര്‍ട്ട്. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ബെയ്ജിംഗ് നഗര വക്താവ് ഷു ഹേജിയന്‍ പറയുന്നത്. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. 

കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ബെയ്ജിംഗില്‍ പുതുതായി 106 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം പുതുതായി 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന ആരംഭിച്ചു.

കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ബെയ്ജിംഗിലെ 11 റസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നഗരത്തിലെ പ്രധാന മത്സ്യ, മാംസ മാര്‍ക്കറ്റുകള്‍ അടച്ചു. ബെയ്ജിംഗിലെ തെക്കുപടിഞ്ഞാറന്‍ ഡിസ്ട്രിക്ടായ ഫെംഗ്ടായി മേഖലയിലെ സിന്‍ഫാഡി മാര്‍ക്കറ്റുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് രോഗം ബാധിച്ചത്.

ഇതിനിടെ ഹെബെയ് പ്രവിശ്യയിലെ ബാവോഡിംഗ് പട്ടണത്തില്‍ സൈനിക നിയമം പ്രഖ്യാപിച്ചു. ഇവിടെ നിരവധി പേര്‍ക്ക് കോവിഡ് പിടിപെട്ടതായി സംശയിക്കുന്നു. സിന്‍ഫാഡി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്കാണു രോഗബാധ.


Reactions