തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. റിട്ട. എ.എസ്.ഐ പൊന്നനെയാണ് വീടിന് സമീപത്തെ പ്ലാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍ ലീലയാണ് കൊല്ലപ്പെട്ടത്.
ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായാണ് വിവരം. ഇന്നലെ ബന്ധുവിന്റെ വീട്ടിലായിരുന്ന പൊന്നന്‍ വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോള്‍ ലീലയുമായി വഴക്കുണ്ടായി. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വീടിന് സമീപത്തെ പ്ലാവില്‍ തൂങ്ങിമരിക്കുകയായിരുന്നു. ലീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ഭാര്യ പറഞ്ഞതായി റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി വ്യക്തമാക്കി. സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നായും റെസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി വസന്തകുമാരി വ്യക്തമാക്കി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
