Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൂടി കോവിഡ്



തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ സ്വദേശിയായ പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ഇദ്ദേഹം കഴിഞ്ഞ 13-ാം തീയതി വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്രക്കാരെ കൊണ്ടുപോയ ബസിലെ ഡ്രൈവറാണ്. ഇദ്ദേഹത്തെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Reactions