Hot Posts

6/recent/ticker-posts

കോവിഡ്: സൗദിയില്‍ ഇന്ന് 4,267 പുതിയ രോഗികള്‍, മരണം 41



റിയാദ്: സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 4,267 പേര്‍ക്ക് ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 1,36,315 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിച്ച് 41 പേര്‍ മരിക്കുകയും ആകെ മരണ സംഖ്യ 1,052 ആവുകയും ചെയ്തിട്ടുണ്ട്. ഇന്ന് 1,650 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 89,540 ആണ്.

നിലവില്‍ ചികിത്സയിലുള്ളവര്‍ 45,723 പേരാണ്. ഇവരില്‍ 1918 പേരുടെ നില ഗുരുതരവുമാണ്. റിയാദ്: 1,629, ജിദ്ദ: 477, മക്ക: 224, ഹുഫൂഫ്: 200, ദമ്മാം: 192,  ഖോബാര്‍: 132, ഖത്തീഫ്: 116, മക്ക: 100 മറ്റ് സിറ്റികളില്‍ 100ന് താഴെയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 

Reactions