Hot Posts

6/recent/ticker-posts

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്


കോട്ടയം: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടിക്കായ് റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. കോട്ടയം ജില്ല കളക്ടര്‍ക്കാണ് ചുമതല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

2263.13 ഏക്കര്‍ ഭൂമിക്കുള്ള നഷ്ടപരിഹാര തുക പാലാ കോടതിയില്‍ കെട്ടിവയ്ക്കും. ഉടമസ്ഥാവകാശ തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ചാണ് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നടപടി. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകാണ് പുതിയ ഉത്തരവിറക്കിയത്.


Reactions