Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് നാളെ മദ്യശാലകളും തുറക്കും



തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചത്. 

ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും കള്ളു ഷാപ്പുകളും തുറക്കും. ബാറുകള്‍ക്കും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ടാവും.

സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകളും 291 ബിയര്‍ ഷോപ്പുകളും 265 ബെവ്‌കോ ഷോപ്പുകളും 36 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളുമാണുള്ളത്.

മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അടക്കം വിവിധ പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണു ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മുന്‍പ് ഒഴിവാക്കിയത്.


Reactions