Hot Posts

6/recent/ticker-posts

നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പീഡനം: അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി



തലശ്ശേരി: വിദ്യാലയത്തിലെ ശൗചാലയത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സ്‌കൂളിലെ അധ്യാപകനും ബി.ജെ.പി നേതാവുമായ കുറുങ്ങാട്ട് കുനിയില്‍ പത്മരാജനാണ് (42) പ്രതി. ഇയാള്‍ നല്‍കിയ ഓണ്‍ലൈന്‍ ജാമ്യഹര്‍ജിയാണ് തലശ്ശേരി ജില്ല സെഷന്‍സ് കോടതിയുടെ ചുമതലയുള്ള ജഡ്ജി പി.എന്‍. വിനോദ് തള്ളിയത്. 

അധ്യാപകന്‍ നേരത്തെ നല്‍കിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. നിരപരാധിയാണെന്നും നുണപരിശോധനക്ക് തയാറാണെന്നും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സ്‌കൂളിലെ പീഡനവിവരം പുറത്തായത്. പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടും ഒരു മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. 

ലോക്കല്‍ പൊലീസ് കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.  


Reactions