Hot Posts

6/recent/ticker-posts

കേജരിവാളിന് കോവിഡില്ല; പരിശോധനാ ഫലം നെഗറ്റീവ്



ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് വൈകുന്നേരമാണ് അദ്ദേഹത്തിന്റെ പരിശോധനാ ഫലം ലഭിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ സ്വയം ഐസലേഷനില്‍ പ്രവേശിക്കുകയായിരുന്നു കേജരിവാളിള്‍. 

ഞായറാഴ്ച വൈകുന്നേരം മുതലാണ് കേജരിവാളിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. ഇതോടെ സന്ദര്‍ശകരെയെല്ലാം ഒഴിവാക്കി അദ്ദേഹം സ്വയം ഐസലേഷനില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവില്‍ ഒറ്റയ്ക്കാണ് താമസിച്ചത്.

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. അമ്പത്തിയൊന്നുകാരനായ കേജരിവാള്‍ പ്രമേഹരോഗി കൂടിയായതിനാലാണ് കൂടുതല്‍ കരുതല്‍ എടുത്തത്.
Reactions