ബോളിവുഡില്‍ വളരെ ചെറിയ സമയം കൊണ്ട് തന്റെ മികച്ച അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടനായിരുന്നു സുശാന്ത് സിങ് രജ്പുത്. 2016ല്‍ പുറത്തിറങ്ങിയ ധോണി എന്ന ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനം മാത്രം മതി സുശാന്ത് എന്ന നടനെ ഏവരും തിരിച്ചറിയാനും ഓര്‍ത്തിരിക്കാനും. എന്നാല്‍ സുശാന്തിന്റെ മരണ വാര്‍ത്ത വളരെ ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും അറിഞ്ഞത്. മരിക്കുന്നതിന്റെ തലേ ദിവസം വരെ കൂട്ടുകാരോടൊത്ത് ചിലവഴിച്ചിരുന്ന അദ്ദേഹം എന്തിന് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തു എന്ന് ആര്‍ക്കും അറിയില്ല.
ഇന്ന് രാവിലെയാണ് മുബൈയിലുള്ള ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. താരത്തിനെ അവസാനമായ് കാണാന്‍ ഫ്‌ളാറ്റിന് ചുറ്റം നിരവധി ആരാധകരം സിനിമ മേഖയില്‍ നിന്നുളളവരും എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അതേസമയം സുശാന്തിന് വിഷാദ രോഗം ഉണ്ടായിരുന്നതായും അതിന് മരുന്നുകള്‍ കഴിച്ചിരുന്നുവെന്നും ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.





