Hot Posts

6/recent/ticker-posts

ഓണ്‍ലൈന്‍ ക്ലാസ്: രണ്ടാംഘട്ടം നാളെ മുതല്‍



തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചര മണി വരെയാണ് ക്ലാസുകളുണ്ടാകുക.

ഉറുദു,അറബി,സംസ്‌കൃതം ക്ലാസുകള്‍ കൂടി ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികള്‍ക്കും ക്ലാസ് കാണാന്‍ ടിവിയോ മറ്റ് സൗകര്യമോ ഇല്ലാത്തതിനാല്‍ ആദ്യ ആഴ്ചയിലെ ക്ലാസുകള്‍ പുനസംപ്രേക്ഷണം ചെയ്യുകയായികുന്നു.

ടിവി ഇല്ലാത്ത 28,00 വീടുകളാണ് ഇനിയുള്ളതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണ്ടെത്തല്‍. ഇത് ഇവര്‍ക്ക് രണ്ട് ദിവസത്തിനകം സൗകര്യമേര്‍പ്പെടുത്തുമെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്.

കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എംഎല്‍എമാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ടുകള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തെ ടൈംടേബിള്‍ വിക്ടേഴ്‌സ് ചാനല്‍ പ്രസിദ്ധീകരിച്ചു.

വിക്ടേഴ്‌സ് ചാനലില്‍ ജൂണ്‍ 15 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും; ടൈം ടേബിള്‍

ജൂണ്‍ 15 (തിങ്കളാഴ്ച) ക്ലാസുകള്‍

പന്ത്രണ്ടാം ക്ലാസ് 08.30 ഇംഗ്ലീഷ്

പന്ത്രണ്ടാം ക്ലാസ് 09.00 ഫിസിക്‌സ്

പന്ത്രണ്ടാം ക്ലാസ് 09.30 അക്കൗണ്ടന്‍സി

പന്ത്രണ്ടാം ക്ലാസ് 10.00 സോഷ്യോളജിഒന്നാം ക്ലാസ് 10.30 പൊതുവിഷയം

പത്താംക്ലാസ് 11.00 ഭൗതികശാസ്ത്രം

പത്താംക്ലാസ് 11.30 രസതന്ത്രം

രണ്ടാംക്ലാസ് 12.30 ഗണിതം

മൂന്നാംക്ലാസ് 01.00 ഗണിതം

നാലാംക്ലാസ് 01.30 മലയാളം

അഞ്ചാംക്ലാസ് 02.00 ഹിന്ദി

ആറാംക്ലാസ് 02.30 സാമൂഹൃശാസ്ത്രം

ഏഴാംക്ലാസ് 03.00 മലയാളം

എട്ടാംക്ലാസ് 03.30 മലയാളം

എട്ടാംക്ലാസ് 04.00 ജീവശാസ്ത്രം

ഒമ്പതാംക്ലാസ് 04.30 ഭൗതികശാസ്ത്രം

ഒമ്പതാംക്ലാസ് 05.00 സാമൂഹ്യശാസ്ത്രം

Reactions