ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യന്‍-ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കേണല്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ മോദിയോട് ചോദ്യവുമായ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനമായിരിക്കുന്നത്, എന്താണ് അദ്ദേഹം മറയ്ക്കുന്നത്? കഴിഞ്ഞത് കഴിഞ്ഞു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം. നമ്മുടെ സൈനികരെ കൊലചെയ്യാന്‍ ചൈന എങ്ങനെയാണ് ധൈര്യപ്പെടുന്നത്? നമ്മുടെ ഭൂമി കയ്യേറാന്‍ ചൈന എങ്ങനെയാണ് ധൈര്യപ്പെടുന്നത്? - രാഹുല്‍ ചോദിച്ചു.
നേരത്തേ വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാഹുല്‍ അനുശോചനം അറിയിച്ചിരുന്നു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ഓഫിസര്‍മാരെ വിവരിക്കാന്‍ വാക്കുകളില്ലെന്നും കഠിനമായ സമയത്ത് ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്നുമാണ് രാഹുല്‍ പറഞ്ഞിരുന്നത്.
