Hot Posts

6/recent/ticker-posts

സുശാന്ത് ആത്മഹത്യ ചെയ്യില്ല, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം



മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അമ്മാവന്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും താരത്തിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസമാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികമായ കണ്ടെത്തല്‍. കഴിഞ്ഞ ആറ് മാസമായി നടന്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. അതിനിടെ, ശനിയാഴ്ച രാത്രി വൈകുവോളം സുശാന്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാത്രി ഏറെ വൈകിയാണ് നടന്‍ ഉറങ്ങാന്‍ കിടന്നതെന്നും അതിനാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനാല്‍ അസ്വാഭാവികത തോന്നിയില്ലെന്ന് വീട്ടുജോലിക്കാരും പറഞ്ഞിരുന്നു. 

ഞായറാഴ്ച രാത്രി 11.30 ഓടെ സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പരിശോധന റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തില്‍ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്. 

Reactions