Hot Posts

6/recent/ticker-posts

തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കുതിച്ചുയര്‍ന്ന് ഇന്ധനവില



ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 48 പൈസയും ഡീസല്‍ ലിറ്ററിന് 59 പൈസയുമാണ് വില വര്‍ധിച്ചത്.

ഒന്‍പത് ദിവസങ്ങള്‍ക്കിടെ പെട്രോളിന് 5.01 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 4.95 രൂപയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 76.52 രൂപയും ഡീസലിന് 70.75 രൂപയുമാണ് വില.

82 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വിലകൂട്ടാന്‍ തുടങ്ങിയത്. ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയിരുന്നില്ല. മേയ് ആറിന് റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ധിപ്പിച്ചു. 



Reactions