പച്ചക്കറികളില്‍ ഒട്ടുമിക്കവര്‍ക്കും വലിയ താല്‍പര്യം ഇല്ലാത്ത ഒന്നാണ് പടവലങ്ങ. വലിയ സ്വാദ് ഇല്ലാത്തതിനാല്‍ കഴിക്കാന്‍ എല്ലാവരും ഒന്ന് മടിക്കുന്നു. എന്നാല്‍ ആരോഗ്യത്തിന് ഇത്രയധികം ഗുണങ്ങള്‍ നല്‍കുന്ന ഒരു പച്ചക്കറി വേറെ ഇല്ലെന്ന് നമുക്ക് നിസ്സംശയം പറയാവുന്നതാണ്. പല രോഗാവസ്ഥകളേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു പടവലങ്ങ. എന്നാല്‍ പലപ്പോഴും രുചിയേക്കാള്‍ അതിന്റെ ഗുണമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടതും ശ്രദ്ധിക്കപ്പെടേണ്ടതും.
കലോറി കുറഞ്ഞ പടവലങ്ങയില്‍ ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ എ,ബി,സി, മെഗ്‌നീഷ്യം, മാഗനീസ്,കാത്സ്യം, അയേണ്‍, പൊട്ടാസ്യം, അയഡിന്‍ എന്നിവയും അടങ്ങിയിരിക്കുന്നുണ്ട്. വേണ്ടത്ര പ്രാധാന്യം പലപ്പോഴും പടവലങ്ങക്ക് നമ്മള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ പടവലങ്ങ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയുകയും ഇല്ല.
പ്രമേഹത്തിന് പരിഹാരം
ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമായ് ഉണ്ടായ് വന്ന രോഗമാണ് പ്രമേഹം. ഇതിന് പരിഹാരം കാണാന്‍ മധുരം കുറച്ചും മരുന്ന് കഴിച്ചും കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഇനി പടവലങ്ങ ധാരാളം. രക്തത്തിലെ ഗ്ലൂക്കേസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നത് മൂലം പടവലങ്ങ പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്നു. സംശയിക്കേണ്ട ധാരാളം പടവലങ്ങ കഴിച്ചോളൂ ഇനി...
പനിയെ ഇല്ലാതാക്കും
പനി വന്നാല്‍ ഓടിച്ചെന്ന് ഒരു പാരസെറ്റമോള്‍ എടുത്ത് കഴിക്കുന്നവരായിരിക്കും മിക്കവരും. എന്നാല്‍ ഇനി
പാരസെറ്റാമോളിന് പകരം പടവലങ്ങ ഒന്ന് ഉപയോഗിച്ച് നോക്കാവുന്നതാണ്. അല്‍പം പടവലങ്ങ നീര് കുടിച്ച് നോക്കൂ. ചെറിയ പനിയൊക്കെ പമ്പ കടക്കും. മാത്രമല്ല പനിയോട് അനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും പടവലങ്ങ ജ്യൂസ് സഹായിക്കും.
മഞ്ഞപ്പിത്തത്തിന് പരിഹാരം
മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ മരണകാരണം വരെ ആകുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനും പടവലങ്ങ ധാരാളമാണ്. കാരണം ഇത് പെട്ടെന്ന് ദഹിക്കുകയും മഞ്ഞപ്പിത്തത്തിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നു. ദിവസവും മൂന്ന് നേരം പടവലങ്ങ കഴിച്ചാല്‍ ശരീരത്തിലെ ബിലിറുബിന്റെ അളവ് കുറക്കുന്നതിന് സഹായകമാകുന്നു.
ഹൃദയാരോഗ്യം
ഹൃദയത്തെ കാക്കാനും പടവലങ്ങ നല്ലതാണ്. പടവലങ്ങയിലെ പോഷകങ്ങള്‍ രക്തക്കുഴലുകള്‍ ശുചിയാക്കാന്‍ സഹായിക്കും. ഒപ്പം രക്തയോട്ടം വര്‍ധിപ്പിക്കാനും സ്‌ട്രെസ്, വേദന എന്നിവ കുറയ്ക്കാനും സഹായകമാണ്.
മലബന്ധത്തിന് പരിഹാരം
പലരേയും വലക്കുന്ന ഒന്നാണ് മലബന്ധം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പടവലങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദഹനത്തിന് കൃത്യമായി സഹായിക്കുന്നു. ഫോഹര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഏത് വലിയ ദഹന പ്രശ്നത്തിനും പരിഹാരം നല്‍കി അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നു.
തടി കുറക്കുന്നതിന്
തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് പടവലങ്ങ. ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ആണ് പല വിധത്തിലുള്ള ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് നമ്മെ രക്ഷിക്കുന്നത്. ഇത് തടി കുറച്ച് ശരീരം ഒതുങ്ങുന്നതിന് സഹായിക്കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നത് തന്നെയാണ് ഏറ്റവും വലിയ സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് പടവലങ്ങ ഏറ്റവും ഉത്തമമാണ്.
ശരീരം ക്ലീന്‍ ചെയ്യുന്നു
ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റി ശരീരശുദ്ധി വരുത്താനും ഉത്തമമാണ്. നിര്‍ജ്ജലീകരണം തടഞ്ഞു ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
പല്ലിനും എല്ലിനും
പല്ലിന്റെ ആരോഗ്യത്തിനും എല്ലിന്റെ ഉറപ്പിനും എല്ലാം പടവലങ്ങ ഉത്തമമാണ്. ഇതിലുള്ള കാല്‍സ്യത്തിന്റെ അളവ് തന്നെയാണ് ഇതിനെല്ലാം സഹായിക്കുന്നത്. ഇത് എല്ലുകള്‍ക്ക് ഉറപ്പും പല്ലിന് ആരോഗ്യവും നല്‍കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും പടവലങ്ങ ശീലമാക്കാം.
മുടി കൊഴിച്ചില്‍
താരന്‍ ശല്യമുണ്ടോ എന്നാല്‍ പിന്നെ പടവലങ്ങ ഒഴിവാക്കരുത്. പടവലങ്ങ നീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചു നോക്കൂ പിന്നെ താരന്‍ ശല്യം ഉണ്ടാകില്ല. തലയോട്ടിയില്‍ നല്ല ഒരു മോയിസ്ച്ചറൈസറായി പ്രവര്‍ത്തിക്കാന്‍ പടവലങ്ങ നീരിനു സാധിക്കും.




