Hot Posts

6/recent/ticker-posts

ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍ ; ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍


തെന്നിന്ത്യയുടെ പ്രിയ നടി ഭാവന മുപ്പത്തിനാലാം ജന്മദിനമാഘോഷിക്കുകയാണ്.  ഇപ്പോഴിതാ, ഭാവനയ്ക്ക്   ജന്മദിനാശംസകൾ  നേർന്ന്  മഞ്ജു വാര്യർ ഉൾപ്പടെ നിരവധി താരങ്ങളാണ്   രംഗത്തെത്തിയിരിക്കുന്നത്. 

‘ഞാൻ നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു എന്നും എപ്പോഴും’ എന്നാണ് സമൂഹമാധ്യമത്തിൽ പിറന്നാൾ ആശംസ നേർന്ന് മഞ്ജു കുറിച്ചത്. മഞ്ജുവിനെ കൂടാതെ നടിമാരായ ശിൽപബാല, മൃദുല മുരളി, ഷ‍ഫ്ന, സംവിധായകൻ ലാലിന്റെ മകൾ മോണിക്ക തുടങ്ങിയവരൊക്കെ താരത്തിന് ആശംസകൾ നേർന്നു. ബെംഗളൂരുവിൽ നിന്ന് തൃശൂരിലെ വീട്ടിലെത്തി ക്വാറന്റീനിൽ  കഴിയുകയാണ് താരമിപ്പോള്‍.

മെയ് 26–നാണ് ഭാവന മുത്തങ്ങ അതിർത്തി വഴി കേരളത്തിലെത്തിയത്.അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുടർന്ന് സഹോദരനൊപ്പമാണ് യാത്ര തുടർന്നത്. ഹോം ക്വാറന്റീനിലേക്ക് പൊലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടർ യാത്ര.

Reactions