Hot Posts

6/recent/ticker-posts

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ വണ്ടി വലിക്കല്‍ സമരം


കോട്ടയം: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ വണ്ടി വലിക്കല്‍ സമരം
ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി വണ്ടി കെട്ടിവലിക്കല്‍ സമരം നടത്തി.

മണര്‍കാട് കവലയില്‍ നടന്ന സമരം ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിബു വടക്കേക്കര, രാജീവ് വടശ്ശേരി, ജില്ലാ സെക്രട്ടറി ലൂയിസ് കുര്യന്‍, ആന്ത്രയോസ് ആന്‍ഡ്രൂസ്, ജോസഫ് വേങ്കടത്ത്, പ്രദീപ്കുമാര്‍ തോട്ടപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു.


Reactions