മലപ്പുറം: കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായ് കടത്താന്‍ ശ്രമിച്ച രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തത്. ഷാര്‍ജയില്‍ നിന്നും ദുബായിനിന്നും എത്തിയ വിമാനങ്ങളിലെ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
എഫ്.ഇസെഡ് 4313 -ാം നമ്പര്‍ ഫ്‌ലൈ ദുബൈ വിമാനത്തില്‍ ദുബൈയില്‍ നിന്നും എത്തിയ തലശ്ശേരി സ്വദേശികളായ നഫീസുദ്ധീനില്‍ (23) നിന്ന് 288 ഗ്രാം സ്വര്‍ണവും, ഫഹദില്‍ (24) നിന്ന് 287 ഗ്രാമും പിടിച്ചെടുത്തു. ഇതേ വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി ബഷീറില്‍ നിന്ന് 475 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്.
ജി9 456-ാം നമ്പര്‍ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി ജിത്തുവില്‍ നിന്ന് 1153 ഗാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു. ദ്രവരൂപത്തിലുള്ള സ്വര്‍ണമാണ് പിടിച്ചെടുത്തത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
