Hot Posts

6/recent/ticker-posts

വയനാട്ടില്‍ ആദിവാസി യുവാവിനെ കടുവ ആക്രമിച്ചു കൊന്നു



കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബസവന്‍കൊല്ലി കാട്ടുനായ്ക്കര്‍ ആദിവാസി കോളനിയിലെ ശിവകുമാര്‍(24) ആണ് മരിച്ചത്. ഇന്നലെ മുതല്‍ ശിവകുമാറിനെ കാണാനില്ലായിരുന്നു.  

ഇന്ന് രാവിലെ മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശരീരം വലിച്ചുകൊണ്ടുപോയ അടയാളം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഉള്‍വനത്തില്‍ നടത്തിയ തിരച്ചിലില്‍ ചെതലയം ഫോറസ്റ്റ് റേഞ്ചിലുള്‍പ്പെടുന്ന പുല്‍പ്പള്ളി കാര്യംപാതിയ്ക്കടുത്ത് വെച്ച് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. 



Reactions