പെരുമ്പാവൂര്‍: ബാങ്കിന്റെ ചില്ലുവാതില്‍ പൊട്ടി ശരീരത്തില്‍ തുളച്ചുകയറി യുവതി മരിച്ചു. പെരുമ്പാവൂര്‍ കൂവപ്പടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീനയാണ് മരിച്ചത്.
എം.എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ബാങ്കിലേക്കെത്തിയ വീട്ടമ്മ വാഹനത്തില്‍ മറന്നുവെച്ച താക്കോല്‍ എടുക്കുന്നതിനായി തിരികെ വേഗത്തില്‍ പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ ചില്ല് വാതിലില്‍ ശക്തിയായി ഇടിക്കുകയും ചില്ല് പൊട്ടുകയും വയറിനുള്ളിലേക്ക് തുളച്ചു കയറുകയുമായിരുന്നു. യുവതി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
