Hot Posts

6/recent/ticker-posts

ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്നവര്‍ എട്ടാം ദിവസം മടങ്ങണം



തിരുവനന്തപുരം: ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇവര്‍ ഏഴു ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങിയാല്‍ ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കും. 

പുതിയ ഉത്തരവില്‍ വിദ്യാര്‍ഥികള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. പരീക്ഷ എഴുതാന്‍ വരുന്നവരും ഏഴുദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങാന്‍ പാടില്ല. പരീക്ഷ തീയതിയുടെ മൂന്നുദിവസം മുമ്പ് വരെയും പരീക്ഷതീയതിക്ക് മൂന്നുദിവസത്തിന് ശേഷവും കേരളത്തില്‍ തങ്ങാം. ഇവര്‍ മറ്റൊരു സ്ഥലത്തേക്കും പോകാന്‍ പാടില്ല. 

ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ല കലക്ടര്‍മാര്‍ പാസ് അനുവദിക്കും. കേരളത്തിലെത്തുന്നവര്‍ നേരെ താമസസ്ഥലത്തേക്ക് പോകണമെന്നും ഉത്തരവില്‍ പറയുന്നു. കേരളത്തിലേക്കെത്തുന്ന ഉദ്യോഗസ്ഥര്‍, പ്രഫഷനലുകള്‍ എന്നിവര്‍ക്കാണ് നേരത്തേ ക്വാറന്റീനില്‍ ഇളവ്? അനുവദിച്ചിരുന്നത്.

Reactions