തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിലത്തെ സാഹചര്യത്തില്‍ ഒരു ദിവസമെങ്കിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുന്നതാണു നല്ലതെന്നു അദ്ദേഹം പറഞ്ഞു.
രോഗവ്യാപന കേന്ദ്രങ്ങളായി മാറിയ തലശേരി മത്സ്യമാര്‍ക്കറ്റ് പോലുള്ള പ്രദേശങ്ങള്‍ അണുവിമുക്തമാക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കി. അതിഥി തൊഴിലാളികളെ ജോലി സ്ഥലത്തേക്കു കൊണ്ടു പോകുന്നതുള്‍പ്പെടെ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. ഇത് ഉറപ്പാക്കേണ്ടത് കരാറുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
