Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം


മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുന്‍ സന്തോഷ് ട്രോഫി താരവുമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു.

ശനിയാഴ്ച രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജിലായിരുന്നു മരണം. ഇദ്ദേഹത്തിന്റെ മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 10 ദിവസം മുമ്പ് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ.

ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.

ഹംസക്കോയ സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. നെഹ്‌റു ട്രോഫി ഇന്ത്യന്‍ ടീം അംഗവും മോഹന്‍ബഗാന്‍ താരവുമായിരുന്നു.


Reactions