Hot Posts

6/recent/ticker-posts

ലോക്ക്ഡൗണിൽ കൂടുതൽ തൊഴിൽ നഷ്ടം സ്ത്രീകൾക്ക്


ലോകരാജ്യങ്ങൾക്കിടയിൽ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ നടപ്പിലാക്കിയ ലോക്ക്ഡൗൺ ഒരു പരിധി വരെ കോവിഡ് എന്ന മഹമാരിയോട് പൊരുതാൻ നമ്മെ സഹായിച്ചു. 2020 ഏപ്രിലിൽ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും പൂർണമായും നിലയ്ക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ഓരോ ലോക്ക്ഡൗൺ കഴിയുമ്പോഴും ഇളവുകൾ കൂടി വന്നു. രാജ്യം സാധാരണ നിലയിലേക്ക് വന്നെങ്കിലും തൊഴിലില്ലായ്മയിൽ വൻ കുതിച്ച് ചാട്ടം തന്നെയുണ്ടായി.

സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കൺസ്യൂമർ പിരമിഡ്സ് ഹൗസ്ഹോൾഡ് (CPHS) സർവേ പ്രകാരം 2019 മാർച്ചിനും 2020 മാർച്ചിനുമിടയിൽ തൊഴിലുള്ളവരുടെ ശരാശരി സംഖ്യയെന്നത് 403 മില്യൺ ആയിരുന്നു. ലോക്ക്ഡൗണിന് മുമ്പുള്ള ഒരു വർഷത്തെ കണക്കാണിത്. 2020 ഏപ്രിലിൽ ഈ സംഖ്യ 282 മില്യൺ ആയി കുറഞ്ഞു. 30 ശതമാനം ഇടിവ് സംഭവിച്ചിരിക്കുന്നു.

ആഗോളതലത്തിൽ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ്-19 മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെടാൻ കൂടുതൽ സാധ്യത സ്ത്രീകൾക്കാണ്. സിറ്റി ബാങ്കിന്റെ ഒരു ഗവേഷണ കുറിപ്പ് പ്രകാരം ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള തൊഴിൽ മേഖലകളിൽ 220 മില്യൺ സ്ത്രീകൾ തൊഴിൽ ചെയ്യുന്നുണ്ട്. ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള മേഖലകളിൽ 44 മില്യൺ പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ഇതിൽ 31 മില്യൺ സ്ത്രീകളും 13 മില്യൺ പുരുഷന്മാരും ഉൾപ്പെടുന്നു.

ഇതേ സമയം ഇന്ത്യയിലും സമാന ചിത്രമാണ് കാണാൻ സാധിക്കുന്നത്. 2004-05 മുതൽ 2017-18 വരെയുള്ള കാലയളവിൽ വിദ്യാഭ്യാസ രംഗത്ത് സ്ത്രീ - പുരുഷ വ്യത്യാസം കുറഞ്ഞുവന്നു. എന്നാൽ തൊഴിൽ മേഖലയിൽ ഈ വ്യത്യാസം കൂടി വന്നു. വർഷങ്ങളായി ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം വളരെ വളരെ കുറവാണ്.

ഇപ്പോൾ നില നിൽക്കുന്ന ചില സംശയങ്ങൾ :

1. ലോക്ക്ഡൗൺ, സാമ്പത്തിക മാന്ദ്യം എന്നിവ കാരണം തൊഴിൽ പങ്കാളിത്തത്തിലും തൊഴിലിലും ഈ ലിംഗ വിടവ് വീണ്ടും വർധിക്കുമോ ?

2. ഇപ്പോൾ തൊഴിലുള്ള സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ ആണോ ?

3. ഉയർന്ന ജാതിക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജാതിക്കാർ കൂടുതൽ ഭീഷണി നേരിടുന്നുണ്ടോ?

4. സാമൂഹിക വ്യക്തിത്വത്തെ സംബന്ധിച്ച് മഹാമാരി വരുത്തിവെച്ച ലോക്ക്ഡൗൺ നിഷ്പക്ഷമായിരിക്കുമോ ? അതോ ഇപ്പോൾ തന്നെ പിന്നാക്കം നിൽക്കുന്നവരുടെ സ്ഥിതി കൂടുതൽ മോശമാകുമോ ?

ലോക്ക്ഡൗണിന് മുമ്പുള്ള വർഷം മൊത്തമുള്ള തൊഴിലിൽ കൂടുതൽ പുരുഷന്മാരായിരുന്നു. ലോക്ക്ഡൗണിന്റെ തുടക്കത്തിൽ സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർക്ക് ജോലി നഷ്ടമായി. ലോക്ക്ഡൗൺ മൂലം നഷ്ടമായ തൊഴിലിൽ ലിംഗ, ജാതി വേർതിരിവുകൾ ഉണ്ടെന്ന് കാണാം. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് (നഗരങ്ങളിലെ സ്ത്രീകളെക്കാൾ ഗ്രാമീണ സ്ത്രീകൾക്കും) ജോലി നഷ്ടമായി. ഏറ്റവും കൂടുതൽ ജോലി നഷ്ടമായത് ഗ്രാമീണ സ്ത്രീകൾക്കാണ്.

Reactions