കൊച്ചി: ജനങ്ങളെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 53 പൈസയും ഡീസലിന് 61 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ 12-ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.
ഇതോടെ 12 ദിവസത്തിനുള്ളില്‍ പെട്രോളിന് 6.56രൂപയും ഡീസലിന് 6.63രൂപയും വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.81രൂപയും ഡീസലിന് 76.43 ആയി. ജൂണ്‍ ഏഴു മുതലാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.
കേന്ദ്രസര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ മാറ്റമാണ് വിലവര്‍ധനക്കുണ്ടായ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. നഷ്ടം നികത്താനാണ് വിലവര്‍ധനയെന്ന വാദവും എണ്ണക്കമ്പനികള്‍ ഉന്നയിക്കുന്നു.
