ആയാംകുടി: ആയാംകുടി മലപ്പുറം എസ്എംവൈഎം ന്റെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ ബ്ലഡ് മൊബൈലില്‍ നടത്തിയ സന്നദ്ധ രക്തദാനം ശ്രദ്ധേയമായി. ആയാംകുടി മലപ്പുറം സെന്റ് തെരേസാസ് പള്ളി അങ്കണത്തില്‍ നടന്ന ക്യാമ്പ് ഡയറക്ടര്‍ ഫാ.തോമസ് ചില്ലയ്ക്കല്‍ രക്തം ദാനം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി, സിസ്റ്റര്‍ ചിന്നമ്മ എം ഐ എസ് ഐ, എസ് എം വൈ എം യൂണിറ്റ് പ്രസിഡന്റുമാരായ റിറ്റോ മാണി വീരമന, തെരേസാ പോള്‍ മണ്ണാംപറമ്പില്‍, ആല്‍ബിന്‍ തൊട്ടിപ്പറമ്പില്‍, അലീനാ വര്‍ഗീസ് തയ്യിടച്ചിറയില്‍ , ഡോ.ചിന്നു സൂസന്‍ അബ്രാഹം, സി.അനിലിറ്റ് എസ് എച്ച് എന്നിവര്‍ പങ്കെടുത്തു.
ലയണ്‍സ് എസ് എച്ച് എം എംസി ബ്ലഡ് ബാങ്കുമായി ചേര്‍ന്നാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ അന്‍പതോളം യുവാക്കള്‍ രക്തം ദാനം ചെയ്തു. കോവിഡ് കാലം ആരംഭിച്ച കാലം മുതല്‍ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും പാലാ ബ്ലഡ് ഫോറത്തിന്റെ നേത്യത്വത്തില്‍ രക്തദാതാക്കളെ എത്തിച്ച് രക്തം ദാനം ചെയ്യിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടത്തി വരികയാണെന്ന് ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം പറഞ്ഞു . ജനമൈത്രി പോലീസുമായി ചേര്‍ന്ന് ക്യാമ്പുകള്‍ നടത്തുവാന്‍ തയാറായിട്ടുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും 9447043388 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

