Hot Posts

6/recent/ticker-posts

ജോസ് വിഭാഗത്തെ പുറത്താക്കി യുഡിഎഫ്..! യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന്


കോട്ടയം : കേരളകോണ്‍ഗ്രസ് കലഹത്തില്‍ യുഡിഎഫുമായുള്ള ധാരണ തെറ്റിച്ചതിനാല്‍ ജോസ് വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. മുന്നണി നേതൃത്വത്തെ ജോസ് കെ മാണി ധിക്കരിച്ചുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന ധാരണ പാലിച്ചില്ല. നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് വാദിച്ചുവെന്നും യുഡിഎഫ്. ബുധാനാഴ്ച ചേരുന്ന യോഗത്തില്‍ ജോസ് പക്ഷത്തെ പങ്കെടുപ്പിക്കില്ലെന്നും പകരം ജോസഫ് വിഭാഗത്തെ പങ്കെടുപ്പിക്കുമെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്.  പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കി. ജോസ് പക്ഷത്തെ പുറത്താക്കിയതു സംബന്ധിച്ച് വൈകിട്ട് നാലിന് നടക്കുന്ന വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ജില്ലാപഞ്ചായത്ത് പദവി തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യു.ഡി.എഫ് നടപടി.
Reactions