Hot Posts

6/recent/ticker-posts

എങ്ങനെയുള്ള സ്ത്രീകളെ വിവാഹം ചെയ്യാം ?


ചാണക്യൻ എന്ന വാക്ക് എല്ലാവർക്കും സുപരിചിതമാണ്. ബുദ്ധിയും തന്ത്രവും ഒത്തിണങ്ങിയ ചാണക്യന്റെ വാക്കുകൾ പലപ്പോഴും വലിയ അർത്ഥ വ്യാപ്തിയുള്ള ഒന്നാണ്.

വിവാഹം പുതിയൊരു ജീവിതത്തിന്റെ തുടക്കമാണല്ലോ. ജീവിതം പങ്കിടാൻ, മനസ് പങ്കിടാൻ ഒരാൾ ജീവിതത്തിലേക്ക് കടന്നുവരുന്ന നാൾ.ജീവിതാവസാനം വരെ കൈ പിടിച്ച് നടക്കാൻ ഒരു കൂട്ട്. പുതിയ ഉത്തരവാദിത്വങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ : വിവാഹം ഒരാളെ പല തരത്തിലും മാറ്റുന്നു.

വിവാഹത്തിന്റെ കാര്യത്തിലും ചാണക്യന് അഭിപ്രായങ്ങളുണ്ട്. ഭാര്യമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ചില കാര്യങ്ങൾ പുരുഷന്മാരോട് ചാണക്യനീതി പറയുന്നുണ്ട്. ചില പ്രത്യേക വിഭാഗത്തിൽ പെട്ട സ്ത്രീകളെ വിവാഹം കഴിയ്ക്കരുതെന്നാണ് ചാണക്യൻ പകുറയുന്നത്.

സൗന്ദര്യമുള്ള സ്ത്രീയാണെങ്കിലും മോശം സ്വഭാവമാണെങ്കിൽ ഭാവിയിൽ ഭർത്താവിനെ വിട്ടു പോകാൻ സാധ്യതയേറെയുണ്ട്. ഇത്തരം സ്ത്രീകളെ വിവാഹം കഴിയാക്കാതിരിക്കുന്നതാണ് നല്ലത്. ഭർത്താവിനോട് കള്ളം പറഞ്ഞ് ഫലിപ്പിക്കാൻ ശേഷിയുള്ള സ്ത്രീകൾ, ഭർത്താവിനെതിരെ കള്ളം ഉപയോഗിക്കുന്ന സ്ത്രീകൾ കുടുംബം തകർക്കാൻ ശേഷിയുള്ളവരാണ്. ഇവരെയും ഭാര്യയാക്കാതിരിക്കുന്നതാണ് നല്ലത്. കാർക്കശ്യ സ്വഭാവമുള്ള സ്ത്രീകളെ വിവാഹം കഴിയ്ക്കരുതെന്ന് ചാണക്യൻ പറയുന്നു. ഇത്തരം സ്ത്രീകൾ തന്നിഷ്ടത്തിന് പ്രവർത്തിയ്ക്കുകയും ചെയ്യും.

ബാഹ്യസൗന്ദര്യം നോക്കിയാണ് പല പുരുഷന്മാരും തങ്ങളുടെ പാതിയെ തിരഞ്ഞെടുക്കുന്നത്. പുറത്തു സൗന്ദര്യമുളള സ്ത്രീകള്‍ക്ക് ഉള്ളില്‍ ഈ സൗന്ദര്യം ഉണ്ടാകണമെന്നില്ലെന്നും ബാഹ്യസൗന്ദര്യം മാത്രം നോക്കി സ്ത്രീ പങ്കാളിയെ തെരഞ്ഞെടുത്താല്‍ തെറ്റു പറ്റുമെന്നും ചാണക്യന്‍ പറയുന്നു.  ആന്തരിക സൗന്ദര്യമില്ലാത്തവളെ ഭാര്യയാക്കരുതെന്നു ചാണക്യന്‍ പറയുന്നു. സ്വന്തം കുടുംബത്തോടു വിശ്വസ്തരല്ലാത്ത സ്ത്രീകള്‍ ഭാവിയില്‍ ഭര്‍ത്താവിനോടും അവിശ്വസ്തത കാണിയ്ക്കുവാന്‍ സാധ്യതയേറെയാണ്. ഇത്തരം സ്ത്രീകള്‍ ഭാര്യയാകാന്‍ യോഗ്യരല്ലെന്നും ചാണക്യനീതിയില്‍ പറയുന്നു. വീട്ടുജോലികള്‍ അറിയാത്ത സ്ത്രീകളും വീട്ടമ്മയെന്ന ഉത്തരവാദിത്വം നിറവേറ്റാനാകാത്ത സ്ത്രീകളും ഭാര്യയാക്കാന്‍ ചേര്‍ന്ന ഗണത്തില്‍ പെട്ടവരല്ലെന്നും ചാണക്യ നീതിയില്‍ പരാമര്‍ശമുണ്ട്.



ഇതെല്ലാം വായിക്കുമ്പോൾ ഇന്നത്തെ കാലത്ത് ഇങ്ങനെ നോക്കി വിവാഹം ചെയ്യാം എന്ന് കരുതിയാൽ നോക്കി നടക്കൽ മാത്രമേ ഉണ്ടാവൂ എന്ന് കരുതുന്നുണ്ടാവും. എന്നാൽ ദാമ്പത്യ ജീവിതം വിജയകരമാക്കാൻ ചാണക്യന്റെ വാക്കുകൾ കുറച്ചെങ്കിലും ശ്രദ്ധിക്കുന്നത് നല്ലതാണ്.

ഇതു പോലെ ഭക്തിയുടെ വിഷയത്തിലും സ്ത്രീയുടെ പങ്ക് ചാണക്യന്‍ പറയുന്നു. ഈശ്വര വിശ്വാസവും മതപരമായ വിശ്വാസങ്ങളും ഇല്ലാത്ത സ്ത്രീകളെ വിവാഹം കഴിയ്ക്കുവാന്‍ നല്ലതല്ലെന്നാണ് ചാണക്യന്‍ പറയുന്നത്. ഇത്തരം സ്ത്രീകള്‍ നല്ല ഭാര്യമാരാകില്ലെന്നാണ് ചാണക്യന്റെ അഭിപ്രായം. ഈശ്വര വിശ്വാസമുള്ള സ്ത്രീകൾക്ക് ദാമ്പത്യ ജീവിതത്തിലും പ്രകാശം പരത്താൻ സാധിക്കും എന്നാണ് ചാണക്യന്റെ വാക്കുകളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

ഇത് എത്ര കണ്ട് ഇന്നത്തെ കാലത്തു പ്രാവര്‍ത്തികമാക്കാനാകുമെന്നു സംശയമെങ്കിലും ഇത് ചാണക്യന്റെ അഭിപ്രായം മാത്രമാണേ.

Reactions