ന്യൂഡൽഹി: 24 മണിക്കൂറിനിടെ 37,148 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 11,55,191 കടന്നു. പുതിയതായി 587 രോഗികൾ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 28,084 ആയി. 7,24,578 പേർ രോഗമുക്തരായി. 4,02,529 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
4,02,529 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7,24,578 പേര് രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം 3.18 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 12,030 പേര് മരിക്കുകയും ചെയ്തു.
1.23 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 3663 മരണങ്ങളുണ്ടായി. 49,353 പേര്‍ക്ക് രോഗം സ്ഥിരികരിച്ച ഗുജറാത്തില്‍ 2162 മരണവും റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്നാട്ടില്‍ 1.75 ലക്ഷം പേര്‍ക്കാണ് ആകെ രോഗം കണ്ടെത്തിയിട്ടുള്ളത്. 2552 പേര് മരിച്ചു. യുപിയില്‍ 1192 ഉം പശ്ചിമബംഗാളില്‍ 1147 ഉം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
