Hot Posts

6/recent/ticker-posts

വാൽവ് ഘടിപ്പിച്ച എൻ-95 മാസ്‌കുകൾ കോവിഡിനെ തടയില്ല- ആരോ​ഗ്യമന്ത്രാലയം



ന്യൂഡൽഹി: കോവിഡ് രോ​ഗികൾ രാജ്യത്ത് ഉയരുന്ന സാഹചര്യത്തിൽ രോ​ഗ പ്രതിരോധത്തിനായ് ജനങ്ങൾ വാൽവ് ഘടിപ്പിച്ച എൻ-95 മാസ്‌കുകൾ ഉപയോഗിക്കുന്നത് ഫലപ്രദമാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കിയും തുണികൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കാൻ നിർദേശിച്ചു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം കത്തയച്ചു. ഇത്തരം മാസ്‌കുകൾ വൈറസിനെ പുറത്തേക്കു വിടുന്നതിനെ പ്രതിരോധിക്കില്ലെന്നും രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.

എൻ 95 മാസ്കിലെ വാൽവുകൾ വഴി വൈറസ് പുറത്തുകടക്കാം. വാൽവുള്ള മാസ്ക് ഉപയോഗിച്ചാൽ വൈറസ് പടരുന്നത് തടയാനാവില്ല. അതിനാൽ ആരോഗ്യ പ്രവർത്തകർ ഒഴികെയുള്ള പൊതുജനങ്ങൾ വാൽവ് റെസ്പിറേറ്ററുകൾ ഉള്ള മാസ്കുകൾ ഒഴിവാക്കണം. വീട്ടിൽ ഉണ്ടാക്കിയതടക്കമുള്ള തുണി മാസ്കുകൾ പ്രോത്സാഹിപ്പിക്കണം -ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത് സർവീസസ് (ഡി.ജി.എച്ച്.എസ്.) രാജീവ് ഗാർഗ്  കത്തിൽ പറയുന്നു.

പൊതുജനങ്ങൾ വാൽവ് ഘടിപ്പിച്ച എൻ-95 മാസ്‌കുകൾ തെറ്റായ വിധത്തിൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ആരോഗ്യപ്രവർത്തകർക്കുവേണ്ടിയുള്ളതാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ആരോഗ്യപ്രവർത്തകർ മാത്രമാണ് എൻ 95 മാസ്കുകൾ ഉപയോഗിക്കേണ്ടത് എന്ന് നേരത്തെ തന്നെ കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു.

ആരോഗ്യപ്രവർത്തകർ മാത്രമാണ് എൻ 95 മാസ്കുകൾ ഉപയോഗിക്കേണ്ടത് എന്ന് നേരത്തെ തന്നെ കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു.
Reactions