Hot Posts

6/recent/ticker-posts

ആശങ്ക ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 4 കോവിഡ് മരണം



കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്  ഇന്ന് നാല് മരണങ്ങൾ സ്ഥിരീകരിച്ചു.  ഇന്നലെ മരിച്ച ഒരാൾക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും കോവിഡ് ബാധിച്ച മൂന്ന് പേർ ഇന്ന് മരിക്കുകയുമായിരുന്നു. കണ്ണൂർ വിളക്കോട്ടൂർ സ്വദേശി സദാനന്ദനാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി. 

വിളക്കാട്ടോർ സ്വദേശി സദാനന്ദനെ ഹൃദയസംബന്ധമായ രോഗത്തിനാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നത്. ചില ശസ്ത്രക്രിയകളും നടത്തി.  കാൻസർ ചികിത്സയും സദാനന്ദന് നടത്തുന്നുണ്ട്. ഇതിനിടയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് 10.30 ഓടെ സദാനന്ദൻ മരിക്കുകയായിരുന്നു. 

കാസർകോട് ഇന്നത്തെ രണ്ടാമത്തെ കോവിഡ് മരണമാണിത്. ഇന്ന് പുലർച്ചെ കാസർകോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48) മരിച്ചിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമായിരുന്നില്ല. കടുത്ത ന്യുമോണിയയെ തുടർന്നുള്ള ചികിത്സക്കിടെയാണ് കോവിഡ് കണ്ടെത്തിയത്.

കോഴിക്കോട് കല്ലായി സ്വദേശി കോയ (56) എന്നയാളും ഇന്ന് രാവിലെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്നലെ മരിച്ച കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റെയ്ഹാനത്ത് (55) നാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച റെയ്ഹാനത്തിന് സ്രവ  പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്‌.
Reactions