റെക്കോഡുകൾ തകർത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 520 രൂപ വർധിച്ചതോടെ പവന്റെ വില 37,280 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് 4,660 രൂപയിലുമെത്തി.
ചൊവാഴ്ചയും സ്വർണവിലകൂടിയിരുന്നു. പവന് 36,760 രൂപയും ഗ്രാമിന് 4595 രൂപയുമായാണ് വർധിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെവില 50,000 രൂപയോടടുത്തു. നാലുശതമാനം വർധനവോടെ എംസിഎക്‌സിൽ 49,925 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ വില വർധിച്ചതാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഉയരാൻ കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.81 ഡോളറിലെത്തിയിട്ടുണ്ട്. ഒൻപത് വർഷത്തെ ഉയർന്ന നിലവാരമാണ് ഇത്.
