Hot Posts

6/recent/ticker-posts

തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ



തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. ചില തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. ഫിലിം ഫെയർ ഉൾപ്പടെയുള്ള വെബ്സൈറ്റുകളിലും ഇതുമായി ബന്ധപ്പെട്ട് വാർത്ത വന്നുകഴിഞ്ഞു.

ഹൻസിക, നയൻതാര എന്നിവരുമായുള്ള പ്രണയബന്ധവും തകർച്ചകളുമായി വാർത്തകളിൽ നിറഞ്ഞുനിന്ന ആളാണ് ചിമ്പു. റാണ ദഗുബാട്ടിയുമായുള്ള പ്രണയബന്ധമായിരുന്നു തൃഷയെപ്പറ്റി കേട്ടിരുന്നത്. പിന്നീട് വിവാഹം വരെ എത്തിയ നിർമാതാവ് വരുൺ മണിയനുമായുള്ള ബന്ധവും നടി പാതിവഴിയിൽ ഉപേക്ഷിച്ചു.

വിണൈ താണ്ടി വരുവായ, അലൈ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ഗൗതം മേനോൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തി.

Reactions