Hot Posts

6/recent/ticker-posts

സച്ചിൻ പൈലറ്റിന്റെ കേസ് ജൂലൈ 24 ന് വീണ്ടും പരി​ഗണിക്കും



ന്യൂഡൽഹി: രാജസ്​ഥാനിലെ കോൺഗ്രസ്​ നേതാവ് സച്ചിൻ പൈലറ്റിന്​ നൽകിയ അയോഗ്യത നോട്ടീസിൻമേൽ​ ഈ മാസം 24 വരെ നടപടി സ്വീകരിക്കരുതെന്ന്​ രാജസ്ഥാൻ ഹൈകോടതി. കേസ്​ ജൂലൈ 24ന്​വീണ്ടും രാജസ്​ഥാൻ ഹൈകോടതി പരിഗണിക്കും. അതു വരെ സച്ചിനെതിരെ നടപടി സ്വീകരിക്കരുതെന്നും കോടതി നിർദേശം നൽകി.  

തുടർച്ചയായ രണ്ടുതവണ  നിയമസഭ കക്ഷി യോഗത്തിൽ പ​​ങ്കെടുത്തില്ലെന്ന്​ ചൂണ്ടിക്കാട്ടി സ്​പീക്കർ സി.പി. ജോഷി 18 വിമത എം.എൽ.എമാർക്കും സചിൻ പൈലറ്റിനും അയോഗ്യത നോട്ടീസ്​ അയക്കുകയായിരുന്നു. എന്നാൽ തനിക്കെതിരെ അശോക്​ ഗെഹ്​ലോട്ട്​ സർക്കാർ രാഷ്​ട്രീയ വൈര്യം തീർക്കുന്നുവെന്നും അയോഗ്യത നോട്ടീസ്​ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്​ സചിൻ രാജസ്​ഥാൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

സച്ചിൻ പൈലറ്റിനായി മുതിർന്ന അഭിഭാഷകൻ മുകിൾ റോത്തഗിയാണ് കോടതിയിൽ ഹാജരായത്. മഹാമാരി പടർന്നിരിക്കെ അനാവശ്യ തിടുക്കമാണ് സ്പീക്കർ കാട്ടിയതെന്നും മൂന്നു ദിവസം മാത്രമാണ് ഇവർക്ക് മറുപടി നൽകാനുള്ള സമയം കൊടുത്തതെന്നും റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുമായി ചേർന്ന്​ അശോക്​ ഗെഹ്​ലോട്ട്​ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കു​ന്നുവെന്ന്​ കാട്ടി സചിൻ പൈലറ്റി​നെ ഉപമുഖ്യമ​ന്ത്രി സ്​ഥാനത്തുനിന്ന്​ നീക്കുകയും പി.സി.സി അധ്യക്ഷ സ്​ഥാനത്തുനിന്ന്​ ഒഴിവാക്കുകയും ചെയ്​തിരുന്നു. 
Reactions