Hot Posts

6/recent/ticker-posts

സ്വർണക്കടത്ത്: മൂന്ന് പേർകൂടി അറസ്റ്റിൽ; പിടിയിലായത് റമീസുമായ് അടുത്തബന്ധമുള്ളവർ



കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ മൂന്നുപേർ കൂടി പിടിയിൽ. മുവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പിടിയിലായ റമീസുമായി ബന്ധമുള്ളവരാണ് ഇവർ. റമീസിൽനിന്ന്​ സ്വർണം വാങ്ങിയവരാണിവരെന്നാണ്​ സൂചന. ഇവരെ കസ്​റ്റംസ്​ ചോദ്യം ചെയ്യുകയാണ്​. 

തിങ്കളാഴ്ച രാത്രിയാണ് മൂവരെയും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതികളാണ് ഇവര്‍. രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ഒരാൾ കീഴടങ്ങുകയുമായിരു​ന്നുവെന്നാണ്​ വിവരം. ഇയാൾ വിമാനത്താവളങ്ങളിലൂടെ 60 കോടിയുടെ സ്വർണം കടത്തിയിട്ടുണ്ടത്രെ. വിവിധ കേസുകളിൽ പ്രതിയായ ഇയാളെ വർഷങ്ങളായി കസ്​റ്റംസ്​ അന്വേഷിക്കുന്നുണ്ട്.

ഇവരെ ചോദ്യചെയ്യുന്നതോടെ സ്വർണം എന്തിന്​ ഉപയോഗിച്ചു എന്ന്​ മനസ്സിലാക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷ. ഇവരുടെ അറസ്​റ്റ്​ വൈകീ​ട്ടോടെ രേഖപ്പെടുത്താനും സാധ്യതയുണ്ട്​.​ ഇത്​ കൂടാതെ റമീസ്​ മുമ്പ്​ സ്വർണം വിറ്റവരെയും കസ്​റ്റംസ്​ ചോദ്യം ​ചെയ്യാനുള്ള ഒരുക്കത്തിലാണ്​. 

കഴിഞ്ഞദിവസമാണ്​ മലപ്പുറം സ്വദേശി കെ.ടി. റമീസിനെ അറസ്​റ്റ്​ ചെയ്​തത്​. അനധികൃതമായി കടത്തുന്ന സ്വർണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണ് റമീസെന്നാണ് സൂചന. സ്വര്‍ണക്കടത്തില്‍ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടത്തല്‍. ഇയാളുെട ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്​.

Reactions