Hot Posts

6/recent/ticker-posts

ഞാ​നാ​ണ് എ​ല്ലാം ചെ​യ്ത​ത്, വേ​റെ​യാ​രു​മ​ല്ല: കുറ്റസമ്മതം നടത്തി സൂരജ്



കൊ​ല്ലം: ഉത്രയുടെ മരണത്തിന് പിന്നിൽ താനാണെന്ന് കുറ്റസമ്മതം നടത്തി ഭർത്താവ് സൂര‍ജ്. അ​ടൂ​ർ പ​റ​ക്കോ​ട്ടെ വീ​ട്ടി​ൽ തെ​ളി​വെ​ടു​പ്പി​നു കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണു സൂ​ര​ജ് മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ​ര​സ്യ​മാ​യി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.

ഞാ​നാ​ണ് എ​ല്ലാം ചെ​യ്ത​ത്, വേ​റെ​യാ​രു​മ​ല്ല, ഞാ​നാ ചെ​യ്ത​ത് എ​ന്നു സൂ​ര​ജ് പ​റ​ഞ്ഞു. എ​ന്താ​ണു ചെ​യ്യാ​നു​ള്ള കാ​ര​ണം എ​ന്ന ചോ​ദ്യ​ത്തി​ന് അ​ങ്ങ​നെ ചെ​യ്തു എ​ന്നു​മാ​ത്ര​മാ​ണ് സൂ​ര​ജ് മ​റു​പ​ടി ന​ൽ​കി​യ​ത്. എ​ന്താ​ണ് പ്രേ​ര​ണ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല എ​ന്നാ​യി​രു​ന്നു സൂ​ര​ജി​ന്‍റെ മ​റു​പ​ടി. 

ഉ​ത്ര​യെ അ​പാ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വാ​ങ്ങി​യ അ​ണ​ലി​യാ​ണു പ​റ​ക്കോ​ട്ടെ വീ​ട്ടി​ൽ ഉ​ത്ര​യെ ക​ടി​ച്ച​തെ​ന്നു സൂ​ര​ജ് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. 

ഫെ​ബ്രു​വ​രി 29-ന് ​സൂ​ര​ജി​ന്‍റെ വീ​ടി​നു​ള്ളി​ലെ കോ​ണി​പ്പ​ടി​യി​ൽ ക​ണ്ട​തും ഇ​തേ അ​ണ​ലി​യാ​ണ്. ഉ​ത്ര ഈ ​പാ​ന്പി​നെ ക​ണ്ടു ഭ​യ​ന്നു നി​ല​വി​ളി​ക്കു​ക​യും സൂ​ര​ജ് എ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി ടെ​റ​സി​ൽ ക​യ​റി പു​റ​ത്തേ​ക്ക് എ​റി​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പി​ന്നീ​ട് സൂ​ര​ജ് താ​ഴെ​യി​റ​ങ്ങി ചാ​ക്കെ​ടു​ത്തു വി​റ​കു​പു​ര​യി​ൽ വ​ച്ചു. 

ഈ ​പാ​ന്പി​നെ മാ​ർ​ച്ച് ര​ണ്ടി​ന് ഉ​ത്ര​യു​ടെ ദേ​ഹ​ത്തേ​ക്കു കു​ട​ഞ്ഞി​ട്ടു ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടി​നു രാ​ത്രി വീ​ടി​നു പു​റ​ത്തു​വ​ച്ച് ഉ​ത്ര​യെ പാ​മ്പു ക​ടി​ച്ചു​വെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. ഉ​ത്ര​യ്ക്കു ക​ടി​യേ​റ്റ​ത് മു​റി​യി​ൽ വ​ച്ചാ​ണെ​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും അ​വ​ർ ഇ​തു മ​റ​ച്ചു​വ​ച്ച​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. പാ​മ്പി​നെ എ​ത്തി​ച്ച ചാ​ക്ക് ഉ​ൾ​പ്പെ​ടെ തെ​ളി​വെ​ടു​പ്പി​ൽ ക​ണ്ട​ടു​ത്തു.

ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ഒന്നാംപ്രതിയായ സൂരജിനെയും കൂട്ടുപ്രതിയായ സുരേഷിനെയും പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത്.
Reactions