ന്യൂഡൽഹി: കോവിഡ് വൈറസിന് എതിരെയുള്ള ‘കോവാക്സിൻ’ മനുഷ്യരിൽ പരീക്ഷണം തുടങ്ങി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചതാണ് കോവാക്സിൻ. പി.ജി.ഐ റോത്തക്കിലാണ് പരീക്ഷണം നടത്തിയത്.
മൂന്നുപേരിൽ നടത്തിയ പരീക്ഷണത്തിൽ പ്രതികരണം അനുകൂലമാണെന്നും പാർശ്വഫലങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് അറിയിച്ചു.
ആദ്യ ഗവേഷണ ഫലങ്ങൾ വിജയകരമായതിൻറെ അടിസ്ഥാനത്തിൽ വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്.
